ദിലീപിന്റെ പുതിയ അപേക്ഷയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ എഴുത്തുകാരന്‍ എന്‍ എസ് മാധവൻ |*Kerala

2022-07-30 1

Dileep Actress Case: NS Madhavan Slam The Actor For Saying Survivor Is Trying To Gain Sympathy | നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ ദിലീപ് സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച അപേക്ഷ ഗുരുതരമായ ചില ആരോപണങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു. നടിയും പ്രോസിക്യൂഷനും മഞ്ജുവാര്യരും ഉന്നത പോലീസ് ഓഫീസറും സിനിമാ രംഗത്തെ ചിലരും ചേര്‍ന്നാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത് എന്നാണ് ദിലീപിന്റെ പുതിയ അപേക്ഷയില്‍ ആരോപിക്കുന്നത്. ആക്രമണത്തിന് ഇരയായ നടി സഹതാപം നേടാന്‍ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ദേശീയ ചാനലിലെ അവതാരകയ്ക്ക് അഭിമുഖം നല്‍കിയത് എന്നും ദിലീപ് ആരോപിക്കുന്നു. ദിലീപിന്റെ പുതിയ അപേക്ഷയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ നിരവധി പേരാണ് രംഗത്തുവരുന്നത്. വ്യത്യസ്തമായിരുന്നു എഴുത്തുകാരന്‍ എന്‍എസ് മാധവന്റെ പ്രതികരണം